ഹൃദയ സൗഖ്യത്തിന് എളുപ്പവഴികള്‍...

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇരുന്ന് ജോലിചെയ്യുന്നവര്‍ ഇടവേളകളില്‍ എഴുന്നേറ്റ് നടക്കുക. പുകവലി പാടെ ഉപേക്ഷിക്കുക. ഉപ്പ് പരമാവധി കുറയ്ക്കുക. മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കുക.

പാലും പാലുല്‍പന്നങ്ങളും കുറയ്ക്കുക. ബീഫ്, മട്ടന്‍ തുടങ്ങിയ കൊഴുപ്പ് കൂടിയ മാംസങ്ങള്‍ കഴിവതും ഒഴിവാക്കുക. നാരുകള്‍ അടങ്ങിയ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ധാരാളമായി കഴിക്കുക. മത്തി തുടങ്ങിയ ചെറിയ മത്സ്യങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ്. ചോക്കലേറ്റ്, ഐസ്‌ക്രീം, കേക്ക് തുടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. ഹോട്ടല്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പ്രമേഹം വരാതെ നോക്കുക.

വന്നു കഴിഞ്ഞാല്‍ കര്‍ശനമായി നിയന്ത്രിക്കുക. പ്രമേഹ രോഗികള്‍ക്ക് ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍, തികട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. പാരമ്പര്യമായി ഹൃദ്രോഗം, കൊളസ്‌ട്രോള്‍, ബി.പി, പ്രമേഹം തുടങ്ങിയവ ഉള്ളവര്‍ ചിട്ടയായ ജീവിതശൈലി ശീലമാക്കുക. വ്യായാമം പതിവാക്കുക. അത്താഴത്തിന് ശേഷം നടത്തം ശീലമാക്കുക. ഉയരത്തിനനുസരിച്ച് ശരീരഭാരം ക്രമപ്പെടുത്തുക.